കേരളം (www.evisionnews.co): സ്വര്‍ണവില റെക്കോര്‍ഡ് വേഗത്തില്‍ ഉയരുകയാണ്. പവന് ഇന്ന് 320രൂപ കൂടിയിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണവില പവന് 28,320 രൂപയായി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. വിവാഹ സീസണ്‍ തുടങ്ങിയതോടെയാണ് സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നത്. ആഗസ്ത് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണ്ണ വില. പിന്നീട് ഇത് 27840വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നു.

Post a Comment
0 Comments