Type Here to Get Search Results !

Bottom Ad

വിവാഹ ദിവസം പ്രളയബാധിതര്‍ക്കുള്ള നോട്ട് ബുക്ക് ചാലഞ്ച് ഏറ്റെടുത്ത് ജുഫൈറയുടെ മാതൃക

അഡൂര്‍ (www.evisionnews.co): വിവാഹ ദിവസം പ്രളയബാധിതര്‍ക്കുള്ള നോട്ട്ബുക്ക് ചാലഞ്ച് ഏറ്റെടുത്ത് ജുഫൈറയുടെ മാതൃക. യഫാ ക്ലബ് അഡൂര്‍ അഭയ ചാരിറ്റി ട്രസ്റ്റുമയി സഹകരിച്ച് പ്രളയബാധിതരായ വിദ്യാത്ഥികള്‍ക്കുള്ള നോട്ട് ബുക്ക് ചാലഞ്ച് ഏറ്റെടുത്ത് പുതുജീവിതത്തിലേക്ക് കടക്കുന്ന ജുഫൈറ തന്റെ പിതാവിന്റെ ക്ലബായ യഫാ ക്ലബ് അഡൂര്‍ നടത്തുന്ന നോട്ട് ബുക്ക് ചലഞ്ചിലേക്കാണ് നോട്ട് ബുക്കുകള്‍ നല്‍കി മാതൃകയായത്. അഡൂര്‍ ജാഫറിന്റെയും ആയിശയുടെയും മകളാണ് ജൂഫൈറ മൈലാഞ്ചി ദിവസം യഫാ ക്ലബ് പ്രവര്‍ത്തകരെ പിതാവും മുന്‍ ക്ലബ് പ്രസിഡന്റുമായ ജാഫര്‍ ഏല്‍പ്പിച്ചു. ഉദുമയിലെ റിയാസാണ് വരന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad