Type Here to Get Search Results !

Bottom Ad

വിഷന്‍ കെയര്‍ ഉപ്പളയുടെ സൗജന്യ കണ്ണട വിതരണം എം.ബി യൂസുഫ് ഉദ്ഘാടനം ചെയ്തു


ഉപ്പള (www.evisionnews.co): മംഗല്‍പാടി ജനകീയ വേദി, കാസര്‍കോട് ഹെല്‍ത്ത് മാള്‍ എന്നിവരുടെ സഹകരണത്തോടെ വിഷന്‍ കെയര്‍ ഓപ്റ്റിക്കല്‍സ് ആന്റ് ഐ ക്ലിനിക്ക് ഉപ്പള നല്‍കിയ സൗജന്യ കണ്ണട വിതരണവും നേത്ര പരിശോധന ക്യാമ്പും ഹെല്‍ത്ത് മാള്‍ ചെയര്‍മാന്‍ എം.ബി യൂസുഫ് ഉദ്ഘാടനം ചെയ്തു. അമ്പതില്‍ കൂടുതല്‍ രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 

കണ്ണട വ്യാപാര രംഗത്ത് ജില്ലയില്‍ നിന്നുള്ള പ്രശസ്ത ബ്രാന്‍ഡായ വിഷന്‍ കെയര്‍ ചാരിറ്റിയുടെ ഭാഗമായി എല്ലാവര്‍ഷവും നൂറോളം കണ്ണടകള്‍ സൗജന്യമായി നല്‍കാറുണ്ട്. ഇതു തുടരുമെന്ന് ചെയര്‍മാന്‍ സിറാര്‍ അബ്ദുള്ള അറിയിച്ചു. നിലവില്‍ വിഷന്‍ കെയര്‍ ഒപ്ടിക്കല്‍സിന് എട്ടോളം ബ്രാഞ്ചുകളുണ്ട്. ഉപ്പള അഡ്രസ്സ്: സ്വിസ് ഗോള്‍ഡിന് മുകള്‍ വശം, അഫ്‌സല്‍ മാള്‍, ഉപ്പള. 04998- 240325.

Post a Comment

0 Comments

Top Post Ad

Below Post Ad