Type Here to Get Search Results !

Bottom Ad

പ്രളയക്കെടുതി നേരിട്ട നാടിനെ ഓര്‍ത്തെടുത്ത് കെ.എല്‍.14 സൈബരീദ് സമാപിച്ചു

ദുബൈ (www.evisionnews.co): ബലിപെരുന്നാള്‍ ദിവസം ദുബൈ ദേരയില്‍ നടന്ന കാസര്‍കോട് ജില്ലയിലെ ഗ്രീന്‍ സൈബര്‍ മീറ്റായ കെ.എല്‍ 14 സൈബരീദ് വര്‍ണ്ണാഭമായി സമാപിച്ചു. ബലി പെരുന്നാളിന്റെ ത്യാഗ സ്മരണകളും നാട്ടിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതം അനുഊവിക്കുന്നവരുടെ സങ്കടങ്ങളും അയവിറക്കിയ സംഗമം ഒരു പ്രാര്‍ത്ഥനാ സദസായി മാറി. ജോലിത്തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയ രംഗത്ത് ഇമാറാത്തില്‍ പ്രവര്‍ത്തന സജ്ജീവമായിട്ടുള്ളവര്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച സൈബരീദ്-2019 പരിപാടി ഹസന്‍ കുദുവയുടെ അദ്ധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി കാസറഗോട് ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. 

വര്‍ത്തമാന കാലത്ത് സൈബര്‍ രംഗത്തെ സജ്ജീവതക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കണം സോഷ്യല്‍ മീഡിയാ ഇടപെടലുകളുണ്ടാവേണ്ടതെന്നും അദ്ധേഹം പറഞ്ഞു. വൈ. ഹനീഫ കുംബഡാജെ സ്വാഗതം പറഞ്ഞു. അജ്മാന്‍ കെ.എം.സി.സി കാസറഗോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്ക മുഖ്യ പ്രഭാഷണം നടത്തി.

ജീലാനി മൊഗ്രാല്‍ പുത്തൂര്‍, ഖലീല്‍ ബദിയടുക്ക, സുബൈര്‍ പള്ളിക്കല്‍, ഹമീദ് ചൗക്കി, ഖാദര്‍ ഉളുവാര്‍, സിദ്ധീഖ് ചൗക്കി, സുഹൈല്‍ കോപ്പ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഉപ്പി കല്ലങ്കൈ, അഹ്മദ് സലീം ബി.എച്ച്, ഹനീഫ് കട്ടക്കാല്‍, അഹ്മദ് ശരീഫ്, ഇല്ല്യാസ് ബെല്ല, കാദര്‍ തുപ്പക്കല്‍, തത്തു തല്‍ഹത് തുടങ്ങി ഗ്രീന്‍ സൈബര്‍ രംഗത്തുള്ളവര്‍ സംസാരിച്ചു. ശക്കീര്‍ കുരിക്കള്‍ അനുസ്മരണ ഗാനം ആലപിച്ചു. നാസര്‍ കുംബഡാജെ ഖിറാഅത്തും ഷമീം ബേക്കല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad