കേരളം (www.evisionnews.co): ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇതാദ്യമായല്ല കാറപകടമുണ്ടാക്കുന്നത്. ഇടിച്ച ശേഷം നഷ്ടപരിഹാരം നല്‍കാതെ ശ്രീറാം പറ്റിച്ചതായും അമേരിക്കന്‍ മലയാളിയായ റോബിന്‍ എം ചെറുകര വെളിപ്പെടുത്തുന്നു. 2018 ആഗസ്ത് 24 നാണ് സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇന്നോവ കാറിലാണ് ശ്രീറാം ഇടിച്ചത്.
യുഎസിലെ ബോസ്റ്റണില്‍ താമസമാക്കിയിട്ടുള്ള പത്തനംതിട്ട റാന്നി സ്വദേശി റോബിന്‍ എം ചെറുകരയാണ് മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലിന് അയച്ച് ഇ മെയിലില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ജോര്‍ജ് കള്ളിവയലില്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഒരു കാര്‍ റോബിന്റെ സഹോദരനും ഭാര്യാസഹോദരനും സഞ്ചരിച്ച വാനിന് പിന്നില്‍ ഇടിക്കുന്നത്. അമേരിക്കയിലേക്ക് പോകുന്നവഴിയായിരുന്നു ഇരുവരും.തിരുവനന്തപുരത്ത് നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് പിടിക്കാനുള്ള ധൃതിയിലായിരുന്നു താന്‍ എന്ന് സബ് കളക്ടര്‍ എന്ന് പരിചയപ്പെടുത്തിയ ശ്രീറാം പറഞ്ഞു. തനിക്കും അതേ ഫ്ലൈറ്റില്‍ തന്നെയാണ് പോകേണ്ടതെന്ന് റോബിന്റെ സഹോദരനും അറിയിച്ചു.
അപകട വിവരം പോലീസിനെ അറിയിക്കാമെന്ന് ആദ്യം ശ്രീറാം പറഞ്ഞെങ്കിലും പിന്നീട് ഉടമയുമായി സംസാരിച്ച് എത്ര നഷ്ടപരിഹാരം വേണമെങ്കിലും തരാമെന്ന് ശ്രീറാം പറഞ്ഞു. ഇതുസംബന്ധിച്ച് ഭാര്യാപിതാവുമായി സംസാരിക്കാമെന്നും അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയില്ല (അത് വലിയ തെറ്റായിപ്പോയി). ശ്രീറാമും എന്റെ സഹോദരനും യുഎസിലെത്തി. യുഎസില്‍ നമ്പറില്ലാത്തതിനാല്‍ വാട്‌സ് ആപ്പ് ഐഡി ശ്രീറാം നല്‍കിയിരുന്നു. ഭാര്യാസഹോദരന്‍ തന്റെ ഫോണ്‍ നമ്പര്‍ ശ്രീറാമിന് കൊടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞും പ്രതികരണമുണ്ടായില്ല. വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രീറാം പ്രതികരിച്ചില്ല.

Post a Comment
0 Comments