
(www.evisionnews.co) കറാച്ചിയില്‍ ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിച്ചതായി പാകിസ്ഥാന്‍. പാക് സൈനിക മേധാവി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പുറത്തു വിട്ടിടുണ്ട്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് പാകിസ്ഥാന്‍ പരീക്ഷിച്ചത്.
സര്‍ഫേസ് ടു സര്‍ഫേസ് ബാലിസ്റ്റിക് മിസൈലായ ഘസ്നാവിയാണ് പാകിസ്ഥാന്‍ പരീക്ഷിച്ചതെന്ന് ഡി.ജി. ഐ.എസ്.പി.ആര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സി.ജെ.സി.എസ്.സി & സര്‍വീസസ് ചീഫ്സ് അംഗങ്ങളെ അഭിനന്ദിക്കുന്നെന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ടീമിനെ അഭിനന്ദിക്കുകയും രാജ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തെന്നും ഡി.ജി.ഐ.എസ്.പി.ആര്‍ ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്.
Post a Comment
0 Comments