
തൃശൂര്‍ (www.evisionnews.co): ജലനിരപ്പ് ഉയര്‍ന്നതോടെ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് മണലി പുഴ, കരുവന്നൂര്‍ പുഴ എന്നിവയുടെ ഇരു കരയിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
പുഴയില്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യബന്ധനം, പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതും പുഴയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതിനും മറ്റു അനുബന്ധ പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ജില്ലയില്‍ മഴ കുറഞ്ഞതോടെ വൈകുന്നേരത്തോടെ ഷട്ടര്‍ താഴ്ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Post a Comment
0 Comments