മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ സി.എച്ച് വായനശാലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വായുവും വെള്ളവും മണ്ണും മലിനമാക്കുന്നവര്‍ക്കെതിരെ കൈകോര്‍ക്കാം എന്ന സന്ദേശത്തോടെയായിരുന്നു ആഘോഷം. വായനശാല പ്രസിഡന്റ് മാഹിന്‍ കുന്നില്‍ പതാക ഉയര്‍ത്തി. ബി.എം ബാവ ഹാജി, ജൂനിയര്‍ ഫുട്‌ബോള്‍ താരം അയ്മന്‍ അബ്ബാസിന് കൈപുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എ നജീബ്, അംസു മേനത്ത്, പി.എച്ച് റഫീഖ്, ജാഫര്‍ കമ്പാര്‍, എ.ആര്‍ ആബിദ്, ഹുസൈന്‍, ബി.ഐ സിദ്ധീക്ക്, ബാപ്പുട്ടി, സാഹിര്‍, ഇര്‍ഫാന്‍ കുന്നില്‍, അന്‍ഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments