Type Here to Get Search Results !

Bottom Ad

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ തുടരുന്നു: തീവണ്ടികള്‍ പലതും റദ്ദാക്കി

കാസര്‍കോട് (www.evisionnews.co): കൊങ്കണ്‍ പാതയില്‍ കുന്നിടിഞ്ഞു വീഴുന്നത് തുടരുന്നതിനാല്‍ അറ്റകുറ്റപ്പണി അസാധ്യമാകുന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് ജോലികള്‍ തടസപ്പെടുത്തുന്നത്. നിര്‍മാണം പുരോഗമിക്കുന്ന പാതയിലേക്ക് മുകള്‍ ഭാഗത്ത് പിളര്‍ന്നുനില്‍ക്കുന്ന കുന്ന് ഏതു സമയത്തും വീണ്ടും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ തല്‍ക്കാലം റെയില്‍വേ ഉപേക്ഷിച്ചിരിക്കുയാണ്.

ഇതു കാരണം ഈ റൂട്ടിലുള്ള നിയന്ത്രണം ഇനിയും തുടരും. മഴ മാറാതെ അറ്റകുറ്റപ്പണി നടക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മംഗളുരുവിന് അടുത്ത പടീല്‍- കുലശേഖരപുരം സ്റ്റേഷന് സമീപത്തയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഹിറ്റാച്ചി, ജെസിബി ഉള്‍പ്പെടെ 17യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. കൊങ്കണ്‍ പാതയിലൂടെ സര്‍വീസ് നടത്തിവന്നിരുന്ന തീവണ്ടികളില്‍ പലതും റദ്ദാക്കുകയും മറ്റുചിലത് വഴിതിരിച്ചു വിടുകയുമാണ് ചെയ്തിരിക്കുന്നത്. 

എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്,തിരുവനന്തപുരം- മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് എന്നീ വണ്ടികള്‍ നേരത്തെ വഴിതിരിച്ചുവിട്ടതിനാല്‍ പാലക്കാട് വഴി ജയന്തിജനത, കേരള എക്സ്പ്രസ് വണ്ടികള്‍ ഓടുന്ന റൂട്ടില്‍ ഓടുകയാണ്. ഈ വണ്ടികള്‍ തിരിച്ചും ഈ റൂട്ടിലൂടെ കേരളത്തില്‍ എത്തുന്നു. അടുത്ത രണ്ടുദിവസം മറ്റുള്ളതില്‍ ഒന്നോ രണ്ടോ ട്രെയിനുകള്‍ കൂടി ഈ റൂട്ടില്‍ ഓടിക്കാന്‍ റെയില്‍വെ അധികാരികള്‍ ശ്രമം നടത്തിവരികയാണ്. 

30വരെ മറ്റുദീര്‍ഘദൂര തീവണ്ടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പാത നവീകരണ ജോലി പൂര്‍ത്തിയാകാത്തതിനാല്‍ ആഗസ്ത് 30വരെയുള്ള ട്രെയിനുകള്‍ റദ്ദാക്കി.




Post a Comment

0 Comments

Top Post Ad

Below Post Ad