Type Here to Get Search Results !

Bottom Ad

പള്ളിക്കരയില്‍ ബസ് വെയിറ്റിംഗ് ഷെഡ് തകര്‍ത്തു: സംഘര്‍ഷത്തിന് പോലീസ് ശ്രമമെന്ന് ആരോപണം


പള്ളിക്കര (www.evisionnews.co): വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്പെട്ട ബസ് വെയിറ്റിംഗ് ഷെഡ് തകര്‍ത്ത് പള്ളിക്കരയില്‍ പോലീസ് വിളയാട്ടം. പള്ളിക്കര ആജ്ഞനേയ തീയേറ്ററിന് എതിര്‍വശം യൂത്ത് ലീഗ് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറാണ് യാതൊരു പ്രകോപനവുമില്ലാതെ കഴിഞ്ഞ രാത്രിയില്‍ പോലീസ് തകര്‍ത്തത്. സംഭവ സമയം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരും തന്നെ സ്ഥലത്തില്ലായിരുന്നു.

പാതയോരങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ ഇത്തരം ഷെല്‍ട്ടര്‍ കേന്ദ്രീകരിച്ച് അനാശാസ്യവും കഞ്ചാവ് മാഫിയയും സജീവമാണ്. പക്ഷെ സദാസമയവും വന്നും പോയുമിരിക്കുന്ന പള്ളിക്കര പെരിയാ റോഡ് ജംഗ്ഷനില്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഗ്രീന്‍ സ്റ്റാര്‍ പള്ളിക്കരയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

നാടിന്റെ നന്‍മ തകര്‍ക്കുന്ന ദുഷ്ടശക്തികളുടെ ആജ്ഞാനുവര്‍ത്തികളാവുകയാണ് പോലീസ്. ഇതേ പാതയോരത്ത് വ്യത്യസ്ത പാര്‍ട്ടികളുടെ തറകളും പതാകയും സ്ഥാപിച്ചിട്ടുണ്ടെന്നിരിക്കേ യൂത്ത് ലീഗ് ഷെല്‍ട്ടര്‍ മാത്രം തകര്‍ത്ത പോലീസ് നടപടിയില്‍ യൂത്ത് ലീഗ് മഠം ശാഖാ കമ്മിറ്റിയും ഗ്രീന്‍ സ്റ്റാര്‍ പള്ളിക്കരയും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.




Post a Comment

0 Comments

Top Post Ad

Below Post Ad