Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ ബീഫിന് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍


ബംഗളൂരു (www.evisionnews.co): കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

''ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഗോ സംരക്ഷണ സെല്ലിന്റെ നിവേദനം ലഭിച്ചിരുന്നു. വിഷയത്തില്‍ ഇതുവരെ തീരുമാനം എടുത്തില്ല. ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്''- എന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെല്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചത്. ബീഫ് നിരോധിക്കാന്‍ 2010 ല്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ ബില്‍ നിരസിക്കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നുണ്ട്. 

''ഇപ്പോള്‍ ബിജെപി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ 2010 ലെ നിയമനിര്‍മ്മാണം കൂടുതല്‍ ശക്തമാക്കണം,'' എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബി.ജെ.പി ഗോ സംരക്ഷണ സെല്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ് ഗോയങ്ക ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad