വളാഞ്ചേരി (www.evisionnews.co): മലപ്പുറം ജില്ലയിലെ എടയൂര് പഞ്ചായത്തിലുള്ള നെയ്തല്ലൂര് അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില് പോലീസ് കസ്റ്റഡിയിലെടുത്തവരില് ബി.ജെ.പി സ്ഥാനാര്ത്ഥിയായി മത്സരിച്ചിരുന്നയാളുടെ അനുജനും. ബി.ജെ.പി സ്ഥാനാര്ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന് രാജനടക്കം മൂന്നുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ളവരില് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രാമകൃഷ്ണന് ആണ് അറസ്റ്റിലായതെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.
ആഗസ്ത് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില് നെയ്തലപ്പുറത്ത് ധര്മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗപ്രതിഷ്ഠയും രക്ഷസ് പ്രതിഷ്ഠയും തറയും തകര്ക്കുകയും മനുഷ്യ വിസര്ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

Post a Comment
0 Comments