Type Here to Get Search Results !

Bottom Ad

സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല; യുവതി ആത്മഹത്യ ചെയ്തു

സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല; യുവതി ആത്മഹത്യ ചെയ്തു(www.evisionnews.co) സിനിമയില്‍ അവസരം ലഭിക്കാത്തതിലുള്ള വിഷമംമൂലം
യുവതി ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പേള്‍ പഞ്ചാബി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഓഷിവാരയില്‍ അപാര്‍ട്ട്മെന്റിന്റെ ടെറസില്‍ നിന്നാണ് യുവതി ചാടിയത്.

സിനിമയില്‍ അവസരങ്ങള്‍ തേടി പേള്‍ പഞ്ചാബി ഏറെക്കാലമായി മുംബൈയിലായിരുന്നു താമസം. ഇതുവരെ നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് യുവതി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുന്‍പ് യുവതി രണ്ട് തവണ ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രാത്രി 12.30നാണ് സംഭവം നടന്നതെന്ന് അപാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ യുവതി മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ജീവനക്കാരന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad