Type Here to Get Search Results !

Bottom Ad

'തടിച്ചി'യെന്ന് വിളിച്ച് അവഹേളിക്കുന്നു: വിവാഹ മോചനം വേണമെന്ന് യുവതി


ദേശീയം (www.evisionnews.co): തന്റെ തടിച്ച ശരീരമാണെന്ന് പറഞ്ഞ് എപ്പോഴും പരിഹസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് യുവതി. 'തടിച്ചി' എന്ന് വിളിച്ച് നിരന്തരം തന്നെ അവഹേളിക്കുന്നുവെന്നും ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാല്‍ ഇനിയും ബന്ധത്തില്‍ തുടരാന്‍ സാധിക്കില്ല എന്നും കാണിച്ചാണ് 27-കാരിയായ യുവതി യു.പിയിലെ ഗാസിയാബാദ് കോടതിയെ സമീപിച്ചിട്ടുള്ളത്. പരാതി സ്വീകരിച്ച ഗാസിയാബാദ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉടന്‍ തന്നെ ഇരുവരുടേയും മൊഴി രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2014-ലാണ് ബിജ്‌നൂര്‍ സ്വദേശിയായ യുവതിയും മീററ്റ് സ്വദേശിയായ യുവാവും വിവാഹിതരാകുന്നത്. നോയ്ഡയിലെ ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവിന്റെ വീട്ടിലായിരുന്നു തുടക്കത്തില്‍ താമസം. ഇരുവരും 2016-ല്‍ ഗാസിയാബാദിനടുത്തുള്ള ഇന്ദിരാപുരത്തേക്ക് താമസം മാറി.

തുടക്കത്തില്‍ ഭര്‍ത്താവിന്റെ ഭാഗത്ത് അവളേഹനപരമായ സംസാരമൊന്നും ഉണ്ടായിരുന്നില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഗാസിയാബാദിലേക്ക് താമസം മാറ്റിയതിനു ശേഷം ഭര്‍ത്താവ് പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയെന്നും തടിച്ച ശരീരം എന്നു ചൂണ്ടിക്കാട്ടി യുവതിയെ കൂടെക്കൂട്ടാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. അതോടൊപ്പം, യുവതി ഏതെങ്കിലും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഇയാള്‍ നിരുത്സാഹപ്പെടുത്താന്‍ തുടങ്ങി. യുവതിയുടെ ശരീരത്തെ കുറിച്ച് മറ്റാളുകളുടെ മുന്നില്‍ വെച്ചും അവഹേളനപരമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഇക്കാര്യം ഇനിയും ക്ഷമിക്കാന്‍ പറ്റില്ലെന്ന് പരാതിയില്‍ പറയുന്നു. ശരീരഭാരം ചൂണ്ടിക്കാട്ടി തന്നെ താഴ്ത്തിക്കാട്ടാനുള്ള ശ്രമമായിരുന്നു തുടര്‍ച്ചയായി ഉണ്ടായത് എന്ന് യുവതി പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad