
കാഞ്ഞങ്ങാട് (www.evisionnews.co): ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാര്യങ്കോട് ആറ്റിപ്പില്‍ അമ്പു- നാരായണി ദമ്പതികളുടെ മകനും നീലേശ്വരം മാര്‍ക്കറ്റ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമായ കാര്യങ്കോട് ആറ്റിപ്പില്‍ രാഗേഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30ന് നീലേശ്വരം ദേശീയ പാതയിലാണ് സംഭവം. നീലേശ്വരത്തേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോയുമായി പോകുമ്പോള്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് നാട്ടിലേക്ക് വന്നത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കാര്യങ്കോട്ടെ ബാബു (40) പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഭാര്യ: ജിസ്ന (പയ്യന്നൂര്‍ സഹകരണ ആശുപത്രി ജീവനക്കാരി). മക്കള്‍: അശ്വജിത്ത്, സൂര്യജിത്ത്. സഹോദരന്‍: അനീഷ്.
Post a Comment
0 Comments