Type Here to Get Search Results !

Bottom Ad

പി.ബി.എം സ്‌കൂള്‍ ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍ ട്രാഫിക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു


നെല്ലിക്കട്ട (www.evisionnews.co): കേന്ദ്ര മോട്ടോര്‍ വാഹന നിയഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമത്തെ കുറിച്ച് ബോധവല്‍ക്കരണവുമായി പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ റെഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍ 'നിയമം പാലിക്കൂ ജീവന്‍ രക്ഷിക്കൂ' എന്ന സന്ദേശവുമായി നെല്ലിക്കട്ട ടൗണില്‍ ട്രാഫിക് നിയമ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍ ശ്രീനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ എം.എ മക്കാര്‍, പി.ടി.എ വൈസ്പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, ജെ.ആര്‍.സി കണ്‍വീനര്‍ ഫസീഹുല്‍ ലിസ്സന്‍, സ്റ്റാഫ് സെക്രട്ടറി ജയരാജ്, സിദീഖ്, ഹൗസ് കോര്‍ഡിനേറ്റര്‍ രമ, കാര്‍ത്തിയായിനി, ഗോപിദാസ് സംബന്ധിച്ചു. 







Post a Comment

0 Comments

Top Post Ad

Below Post Ad