കാസര്‍കോട് (www.evisionnews.co): ജനറല്‍ ആശുപത്രിയില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പനയാല്‍ പെരിയടുക്കയിലെ റാഷിദിന്റെ ഭാര്യ റംസീനയുടെ പരാതിയില്‍ ഡോ. അരുണ്‍ റാമിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ആഗസ്ത്് 20ന് കുട്ടിയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ചികിത്സ നിഷേധിക്കുകയും ഡോക്ടര്‍ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തതായാണ് പരാതി. അതേസമയം ഡോക്ടറുടെ പരാതിയില്‍ ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

Post a Comment
0 Comments