Type Here to Get Search Results !

Bottom Ad

പാലായില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരം: കോടിയേരി



കേരളം (www.evisionnews.co): പാലായില്‍ മാത്രം നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലാ ഉപതിരഞ്ഞെടുപ്പ് അടുത്തമാസം 27ന് പാലായില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന വന്നിരിക്കുന്നത്.






സാധാരണ ഒരു സംസ്ഥാനത്ത് ഒഴിവുള്ള എല്ലാ മണ്ഡലങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത്. മുന്‍കാലങ്ങളില്‍ അങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ക്രമങ്ങള്‍.എന്നാല്‍ ഇപ്പോള്‍ എല്ലാം തോന്നും പടിയാണെന്നും കോടിയേരി ആരോപിച്ചു.പാലായ്ക്കുമുന്‍പ് ഒഴിവുവന്ന മണ്ഡലമാണ് മഞ്ചേശ്വരം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സംശയകരമാണ്. തീരുമാനത്തിന് പിന്നില്‍ ദുഷ്ടലക്ഷ്യങ്ങളാണെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.






അതേസമയം പാലാ ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടിന്റെ ശതമാനത്തിലാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടത്. ശുഭപ്രതീക്ഷയോടെ തന്നെ പാലായില്‍ മത്സരിക്കുമെന്നും കോടിയേരി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad