Type Here to Get Search Results !

Bottom Ad

പിബ് ബഷീറിനെ ഉമ്മാസ് അനുസ്മരിച്ചു

കാസര്‍കോട് (www.evisionnews.co): അന്തരിച്ച ഹയര്‍ ഗുഡ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററും പന്തല്‍ രംഗത്ത് നൂതന ശൈലി കൊണ്ടുവന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഏറ്റവും നല്ല പന്തല്‍ നിര്‍മിച്ച് വൈസ് ചാന്‍സിലറില്‍ നിന്നും പ്രശസ്തി പത്രം നേടിയും കാസര്‍കോടിന്റെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന പിബ് ബഷീറിനെ കലാകാരന്‍മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ്) കാസര്‍കോട് അനുസ്മരിച്ചു. 

ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പുലിക്കുന്ന് അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. മാപ്പിള കലയെ ഏറെ സ്‌നേഹിക്കുകയും വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് ഏറെ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ കാസറഗോഡ് ഒരുപാട് മാപ്പിളകലാ മേളകള്‍ സംഘടിപ്പിച്ചു മാപ്പിള കലയെ ഏറെ പ്രോത്സാഹിപ്പിച്ച വ്യക്തിയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന പിബ്ബ് ബഷീറിന്റെ വിയോഗം നാടിനും കലാകാരന്മാര്‍ക്കും തീരാനഷ്ടവുമാണെന്ന് അനുസ്മരണ പ്രഭാഷകന്‍ ഓര്‍മപ്പെടുത്തി 

ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.വി മുഹമ്മദ് ചിത്താരി, മുരളി പരവനടുക്കം, സി.എച്ച് ബഷീര്‍, ആദില്‍ അത്തു, ഇസ്മയില്‍ തളങ്കര, ഷാഫി പള്ളംകോട്, മുഹമ്മദ് കുഞ്ഞി മൈമൂണ്‍, ജബ്ബാര്‍ കാഞ്ഞങ്ങാട്, ഗഫൂര്‍ പാറയില്‍, ഇ.കെ ഹനീഫ് ഉദുമ, ഷാക്കിര്‍ ഉദുമ, പി.പി ഷാഫി, ഷുഹൈബ് ഷാന്‍, റിയാസ് ഖാന്‍, ഹനീഫ് ചെങ്കള, സീന കണ്ണൂര്‍, സയ്യിദ് കാപ്പില്‍, ഇബ്രാഹിം ബള്ളൂര്‍, സലാം കലാ സാഗര്‍, സലാം കൈനോത്ത് ടി.സി അബ്ദുള്ള സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എം.കെ മന്‍സൂര്‍ കാഞ്ഞങ്ങാട് സ്വാഗതവും സെക്രട്ടറി നിസാര്‍ ബദിര നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad