ദുബൈ (www.evisionnews.co): തെറ്റായ ജീവിതശൈലി ഒഴിവാക്കുന്നതോടൊപ്പം രോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ മുന്നോട്ടുവരണമെന്നും കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മെഡിക്കല്‍ ചെക്കപ്പുകളിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും നേരത്തെ തന്നെ കണ്ടത്താനാകുമെന്നും തുമ്പയ് മെഡിക്കല്‍ സെന്ററിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ. മുബാറക് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഹെല്‍ത്ത് ഫ്യുച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ടോക്ക് ടൈം വിത്ത് ഡോക്ടര്‍ എന്ന ആരോഗ്യ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി മലയാളികള്‍ പലതരം മാനസിക പിരിമുറുക്കങ്ങളാല്‍ ചുറ്റപ്പെടുന്നു. ജോലി സംബന്ധം, കുടുംബം, സാമ്പത്തികം തുടങ്ങി ഒരുപാട് മാനസിക പിരിമുറുക്കത്തില്‍ അകപ്പെടുമ്പോള്‍ ഉയര്‍ന്ന ബ്ലഡ് പ്രഷറും, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങള്‍ അകപ്പെടുന്നു. ക്രമം തെറ്റിയ ഭക്ഷണ രീതിയും അമിത കൊഴുപ്പടങ്ങിയ വിഭവങ്ങള്‍, പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ് എല്ലാം ഹൃദായാഘാതത്തിനും, സ്ട്രോക്കിനും കാരണമാവുന്നു എന്ന് തുമ്പയ് മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയില്‍ ഹൃദ്രോഗ വിദഗ്ദന്‍ ഡോക്ടര്‍ മുബാറക് അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടിയില്‍, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വക്കറ്റ് ഇബ്രാഹിം ഖലീല്‍, സാദിഖ് തിരുവനന്തപുരം, മുന്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ സഹീര്‍ കൊല്ലം, സി.എച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട് സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, പി.ഡി നൂറുദ്ദിന്‍ ആറാട്ടുകടവ് , ഷബീര്‍ കീഴുര്‍, സൈഫുദ്ദിന്‍ മൊഗ്രാല്‍, ഇബ്രാഹിം ബേരികെ, സി.എ ബഷീര്‍, സിദ്ദീഖ് ചൗക്കി, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, മന്‍സൂര്‍ മര്‍ത്യാ ശിഹാബ് പാണത്തൂര്‍ സഫ്വാന്‍ അണങ്കൂര്‍, സുബൈര്‍ കുബണൂര്‍, സുബൈര്‍ അബ്ദുല്ല, കരീം മൊഗര്‍, ഷാഫി ചെര്‍ക്കള, ഗഫൂര്‍ ഊദ്, സര്‍ഫറാസ് പട്ടേല്‍, നിസാര്‍ എന്‍. വടക്കേകൊവ്വല്‍, ബഷീര്‍ ബല്ലാകടപ്പുറം, ഹനീഫ് കുമ്പഡാജെ, സംബന്ധിച്ചു. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ് മേല്‍പറമ്പ് നന്ദി പറഞ്ഞു.

Post a Comment
0 Comments