Type Here to Get Search Results !

Bottom Ad

കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): ആബിദ് കൊലപാതക കേസടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. പെര്‍വാഡിലെ ഷംസുവാ (36)ണ് അറസ്റ്റിലായത്. 2007ലാണ് ആബിദ് കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 

2008-ല്‍ വധശ്രമം, 2009 ല്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോകല്‍ എന്നീ കേസുകളും ഇയാള്‍ക്കെതിരെ കാസര്‍കോട് പോലീസ് സ്റ്റേഷനിലുണ്ട്. ഇതുകൂടാതെ കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലും ഷംസുവിനെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് ടൗണ്‍ എസ്.ഐ മെല്‍വിന്‍ ജോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ് കാലിക്കടവ്, റിജു നടക്കാവ്, പ്രശാന്ത് മടക്കര എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad