Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. കോളജിനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസാക്കാന്‍ അനുവദിക്കില്ല: അസീസ് കളത്തൂര്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കാമ്പസാക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍. ഗവ. കോളജില്‍ സപ്തംബര്‍ അഞ്ചിന് നടക്കുന്ന യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ വേണ്ടി യൂണിവേഴ്‌സിറ്റിയെ ദുരുപയോഗം നടത്തി പരീക്ഷ വിജയിക്കാത്ത വിദ്യാര്‍ത്ഥിയെ സ്ഥാനാര്‍ത്ഥിയാക്കുകയും അതിന് കൂട്ടുനിന്ന് എല്ലാ ഒത്താശകളും നല്‍കിയ കോളജ് അധികാരികളെ എം.എസ്.എഫ്- കെഎസ്‌യു കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധിച്ച് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ആബിദ് ആറങ്ങാടി, കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ആബിദ് എടച്ചേരി, മാത്യു ഉക്കിനടുക്ക, നവാസ് കുഞ്ചാര്‍, സിദ്ധീഖ് മഞ്ചേശ്വര്‍, സയ്യിദ് താഹാ, അഷ്‌റഫ് ബോവിക്കാനം, ഖാദര്‍ ആലൂര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മാര്‍പ്പിനടുക്ക, ഹമീദ് സി ഐ, ഹാഷിം മഞ്ഞംപാറ, അറഫാത്ത് കൊവ്വല്‍, ഷിഹാബ് പുണ്ടൂര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad