കാസര്‍കോട് (www.evisionnews.co): പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യാപാരിയായ പരവനടുക്കം സ്വദേശി മരിച്ചു. പരവനടുക്കം തായന്നൂര്‍ ബായിക്കര വീട്ടിലെ കെ. ജയരാജ് (44) ആണ് മരിച്ചത്. മുംബൈ ബാസിയില്‍ വ്യാപാരിയായിരുന്നു. രണ്ടുദിവസം മുമ്പാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിക്കണ്ണന്‍ നായര്‍- കരിച്ചേരി രോഹിണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: പുഷ്പ, പരേതയായ ഗീത. മക്കള്‍: ജ്യോതിക രാജ്, ദേവിക രാജ്. സഹോദരങ്ങള്‍: ജയചന്ദ്രന്‍, ബാബുരാജ്, രാജന്‍, ശ്രീജ, ബേബി, പ്രിയരാജ്, പരേതനായ ശിവരാജ്.

Post a Comment
0 Comments