Type Here to Get Search Results !

Bottom Ad

മന്‍മോഹന്‍ സിംഗിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച് കേന്ദ്രം


ദേശീയം (www.evisionnews.co): മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിന്‍വലിച്ചു. അദ്ദേഹത്തിന് ഇനി മുതല്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്) സുരക്ഷ ഉണ്ടായിരിക്കും. എല്ലാ ഏജന്‍സികളുടെയും വിവരങ്ങള്‍ കണക്കിലെടുത്ത്, പതിവ് വിലയിരുത്തലിന്റെ ഭാഗമായുള്ളതാണ് തീരുമാനം എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട കുറച്ചു പേര്‍ക്ക് മാത്രമേ എസ്.പി.ജി സുരക്ഷ നല്‍കാറുള്ളൂ. ഇതിന് ആര്‍ക്കൊക്കെയാണ് അര്‍ഹതയുള്ളതെന്ന് വിലയിരുത്താനുള്ള വാര്‍ഷിക അവലോകനത്തിന്റെ ഭാഗമായാണ് മന്‍മോഹന്‍ സിംഗിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍, പ്രിയങ്ക ഗാന്ധി എന്നീ നാലു പേര്‍ക്ക് മാത്രമേ ഇനി രാജ്യത്തെ ഉയര്‍ന്ന സുരക്ഷാ സംവിധാനമായ എസ്.പി.ജിയുടെ കാവല്‍ ഉണ്ടായിരികൂ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad