കാസര്‍കോട് (www.evisionnews.co): കേരള കോണ്‍ഗ്രസ് (എം) നേതാവും ബളാല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ വള്ളിക്കടവ് പോണ്ടാനത്ത് പി.വി മൈക്കിള്‍ (73) അന്തരിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം, കാസര്‍കോട് ജില്ല രൂപീകരിച്ചത് മുതല്‍ ദീര്‍ഘകാലം ജില്ലാ പ്രസിഡന്റ്, മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുന്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ്, കേരള ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍, മാലോം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഭാര്യ: ഏലിക്കുട്ടി (കടവത്തു കുന്നേല്‍ കുടുംബാംഗം). മക്കള്‍: ജോയി, സിബി, ഷാജി, സിജി ജെന്‍സണ്‍. മരുമക്കള്‍: ജിന്‍സി നെടുംതുരുത്തിയില്‍, ഷീന ഈറ്റക്കല്‍ ചെമ്പേരി, ഷൈനി തുരുത്തേല്‍ കമ്പല്ലൂര്‍, ജെന്‍സണ്‍ ഒരപ്പുഴക്കല്‍ വള്ളിക്കടവ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്.

Post a Comment
0 Comments