Type Here to Get Search Results !

Bottom Ad

മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് ഡല്‍ഹിയിലേക്ക് വിമാനം

Image result for jet airways

മംഗളൂരു (www.evisionnews.co): മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഡല്‍ഹിയിലേക്ക് വിമാനം. സ്പൈസ് ജെറ്റാണ് പുതുതായി ഡല്‍ഹി സര്‍വീസ് ആരംഭിച്ചത്. മംഗളൂരു വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ആദ്യ യാത്രക്കാരനായ ഡോ. കൃഷ്ണ പ്രസാദിന് ബോര്‍ഡിംഗ് പാസ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.വി റാവു, സ്പൈസ് ജെറ്റ് റീജിയണല്‍ മാനേജര്‍ നവല്‍ കിഷോര്‍, എയര്‍ പോര്‍ട്ട് മാനേജര്‍ സന്തോഷ്, ഡ്യൂട്ടി ഓഫീസര്‍ ആശിഖ് രാജ്, ടെര്‍മിനല്‍ മാനേജര്‍ ഹമീദ്, പോലീസ് ഓഫീസര്‍ ഗോപാല കൃഷ്ണ കുണ്ടാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് ശേഷം ആദ്യവിമാനം പറന്നുയര്‍ന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad