Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് ശിഹാബ് തങ്ങള്‍, ചെര്‍ക്കളം അനുസ്മരണം എട്ടിന്


ഉദുമ (www.evisionnews.co): പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ചെര്‍ക്കളം അബ്ദുള്ള അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാന്‍ ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. കളനാട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗസ്ത് എട്ടിന് രണ്ട് മണിക്ക് പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.പി, എംഎല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധി ളും, മുസ്്‌ലിം ലീഗ്, പോഷക സംഘടനാ നേതാക്കളും സംബന്ധിക്കും.

പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ബി ഷാഫി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ഡി.സി.സി പ്രസിഡന്റ്് ഹക്കിം കുന്നില്‍ പ്രസംഗിച്ചു. എം.എസ് മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെര്‍ക്കള, കെ.എ അബ്ദുള്ള ഹാജി, ഹുസൈനാര്‍ തെക്കില്‍, എം.എസ് ഷുക്കൂര്‍, ടി.ഡി കബീര്‍, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, ഹനീഫ കുന്നില്‍, കെ.ബി.എം ഷരീഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, ബഷീര്‍ പള്ളങ്കോട്, സിദ്ധീഖ് പള്ളിപ്പുഴ, എം.എച്ച് മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, സലാം ആലൂര്‍, ഷാഫി തച്ചങ്കാട്, കെ.എ മുഹമ്മദലി, ആയിഷ സഅദുള്ള, ഷറഫുദ്ധീന്‍ കുണിയ, അബ്ബാസ് കൊള്‍ച്ചപ്പ്, അബ്ബാസ് ബന്താട്, ബഷീര്‍ പാക്യാര, ഷക്കീല ബഷീര്‍, പി.കെ കുഞ്ഞബ്ദുല്ല, ബഷീര്‍ കുന്നില്‍, ബി.എം അഷ്റഫ്, ബി.എം അബൂബക്കര്‍, സൂപ്പി കൊറ്റുമ്പ, എ. ഇബ്രാഹിം, ടി.കെ ഹസീബ്, ബി.കെ. ഹംസ, അബ്ദുല്‍ റഹിമാന്‍, ബി.എം ഹാരിസ് ചര്‍ച്ചയില്‍ പങ്കെടുത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad