കാസര്‍കോട് (www.evisionnews.co): കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാ അട്ടിമറിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫിര്‍ദൗസ് ബസാറില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍,ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഭാരവാഹികളായ മന്‍സൂര്‍ മല്ലത്ത്,എം.എ നജീബ്,മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ഇഖ്ബാല്‍ ചൂരി, റഹ്്മാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോസ് അട്ക്കത്ത് ബയല്‍, റഷീദ് ഗസ്സാലി നഗര്‍, എ.കെ നജീബ്, മൊയ്തീര്‍ കുഞ്ഞി കെ.കെ പുറം, സി.ഐ.എ ഹമീദ്, നവാസ് കുഞ്ചാര്‍, ഷാനവാസ് മാര്‍പ്പനടുക്ക, അസ്്‌ലം പതിക്കുന്ന്, ഗഫൂര്‍ തളങ്കര, ഷാഫി അണങ്കൂര്‍, മുഹമ്മദ് ഗസാലി, സഹദ് ബാങ്കോട് നേതൃത്വം നല്‍കി.

Post a Comment
0 Comments