Type Here to Get Search Results !

Bottom Ad

ഫര്‍സാന ശിഹാബുദ്ദീന്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തളങ്കര ബാങ്കോട് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സില്‍ അംഗം മുസ്ലിം ലീഗിലെ ഫര്‍സാന ശിഹാബുദ്ദീനെ തെരഞ്ഞെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്ന കെ.എം അബ്ദുല്‍ റഹ്മാന്‍ പ്രസ്തുത സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നത്. 

ഫര്‍സാനക്കെതിരെ ബി.ജെപിയിലെ സുജിത്ത് മത്സരിച്ചെങ്കിലും രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് ഫര്‍സാന തെരഞ്ഞെടുക്കപ്പെട്ടു. തളങ്കര ബാങ്കോട്ടെ കരാറുകാരന്‍ ശിഹാബുദ്ദീന്‍ ബാങ്കോടിന്റെ ഭാര്യയാണ് കോഴിക്കോട് സ്വദേശിനിയായ ഫര്‍സാന.

Post a Comment

0 Comments

Top Post Ad

Below Post Ad