കാസര്‍കോട് (www.evisionnews.co): ചെങ്കള നാലാംമൈല്‍ മിദാദ് നഗറിലെ 50 വീടുകളെ ഉള്‍പ്പെടുത്തി മിദാദ് റെസിഡെന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. ജാതി മത ഭാഷാ സംസ്‌കാര ഭേദമന്യേ ജനങ്ങളുടെ ഐക്യവും കൂട്ടായ്മയും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിനും ആരോഗ്യം ശുചീകരണ പ്രവര്‍ത്തനങ്ങളും മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു.
മിദാദ് നഗര്‍ കിസ്‌വ പാലസില്‍ നടന്ന പൊതുസമ്മേളനത്തില്‍ കോളിക്കടവ് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇസ്മയില്‍ തളങ്കര സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ കുഞ്ഞമ്പു ലോഗോ പ്രകാശനം ചെയ്തു. വിദ്യാനഗര്‍ എസ്.ഐ വാസുദേവന്‍ മുഖ്യാതിഥിയായി. ഫ്രാക്ക് ജില്ലാ സെക്രട്ടറി പദ്മാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച ലോഗോ ചെയ്ത മഹമൂദ് റോഷന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി. നാടിന്റെ ശുചീകരണ പ്രവര്‍ത്തനത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന കെ.കെ ബഷീറിന് എസ്.ഐ വാസുദേവന്‍ ഷാളണിയിച്ച് ആദരിച്ചു. മഹമൂദ് തൈവളപ്പ്, അഹമ്മദ് ഹാജി, സി.ബി അബ്ദുല്ല ഹാജി, സഖാവ് മുഹമ്മദ്, ഹനീഫ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കരീം കോളിയാട്, അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍, ഹമീദ് തെരുവത്ത്, ഗീത, എം.എസ് മുഹമ്മദ് കുഞ്ഞി, മജീദ് ഹസൈനാര്‍ അച്ചു, ശംസുദ്ധീന്‍ പട്‌ള പ്രസംഗിച്ചു.
ഭാരവാഹികള്‍: കോളിക്കടവ് അബ്ദുല്ല (പ്രസി), ഇസ്മയില്‍ തളങ്കര (ജന. സെക്ര), ശംസുദ്ധീന്‍ പട്‌ള (ട്രഷ), കെ.യു മുഹമ്മദ് ഹാജി, സി.എം മുസ്തഫ, അബ്ദുല്ല മല്ലം (വൈസ് പ്രസി), ഹസൈനാര്‍ ബി.എ (അച്ചു), ബഷീര്‍ തായല്‍, ഗീത ടീച്ചര്‍ (ജോ. സെക്ര). 21 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളേയും തെരെഞ്ഞെടുത്തു.
Post a Comment
0 Comments