Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും


ദേശീയം (www.evisionnews.co): ജമ്മു-കശ്മീര്‍ വിഭജനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. തിങ്കളാഴ്ച രാജ്യസഭ പാസാക്കിയ ബില്‍ ചൊവ്വാഴ്ച ലോക്‌സഭ ചര്‍ച്ചക്കെടുക്കും. ചൊവ്വാഴ്ച തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര തീരുമാനം. നിലവില്‍ നിശ്ചയിച്ചതനുസരിച്ച് ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പായിട്ടില്ല.

കേന്ദ്രമന്ത്രി സഭായോഗത്തിനു ശേഷം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാനായി ആഭ്യന്തരമന്ത്രി അമിത് ഷാ കൈവശംവെച്ച ഫയലിലെ ഉള്ളടക്കം മാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിലാണ് ബുധനാഴ്ച പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വിവരം ചോര്‍ന്നതിനാല്‍ തീരുമാനം മാറ്റുമോയെന്ന് അറിവില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad