ദേശീയം (www.evisionnews.co): കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിട്ടുവീഴ്ച പാടില്ലെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍ വിഭജനത്തെ തുറന്നെതിര്‍ക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു പക്ഷം പറയുന്നത്. കശ്മീര്‍ വിഭജനത്തെ പാര്‍ട്ടി എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ രാജ്യസഭാ വിപ്പ് ഭുവനേശ്വര്‍ കലിത രാജി വെച്ചു രാജിവെച്ചു. രാജ്യത്തിന്റെ വികാരം മാറിയത് മനസ്സിലാക്കാതെ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് ആത്മഹത്യാപരമെന്നും കലിത പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് വിജ്ഞാപനമിറക്കിയത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു.

Post a Comment
0 Comments