
(www.evisionnews.co) കശ്മീര്‍ വിഭജന ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുസ്‌ലിം ലീഗ്. സര്‍ക്കാര്‍ തിടുക്കം കാട്ടരുതെന്നും രാജ്യസഭാ അംഗമായ അബ്ദുള്‍ വഹാബ് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസില്‍ ഭിന്നത രൂപപ്പെട്ടു. കശ്മീര്‍ വിഭജനത്തെ തുറന്ന് എതിര്‍ക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ട് വിജ്ഞാപനമിറക്കിയത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു.
Post a Comment
0 Comments