കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മൂന്നാം ദിനവും ശക്തമായി മഴ തുടരുന്നു. ഹോാസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കളിലാണ് മഴ കനത്ത നാശ നഷ്ടം വിതച്ചുകൊണ്ടിരിക്കുന്നത്. പുഴകള്‍ കര കവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനയിലാണ്. ദുരന്ത നിവരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. വെള്ളം കയറിയ വീടുകളില്‍ നിന്ന് ദുരിതബാധിതരെ ദുരിതാശ്വസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപാര്‍പ്പിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 15 ദുരിതാശ്വസ ക്യാമ്പുകള്‍ ആരംഭിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും ഹോസ്ദുര്‍ദഗ് താലൂക്കില്‍ 12 ക്യാമ്പുകളുമാണ് ആരംഭിച്ചത്.15 ക്യാമ്പുകളിലായി 394 കുടുംബങ്ങളിലെ 1212 പേരാണ് ഉള്ളത്. റവന്യൂ, ഫയര്‍ ഫോഴ്സ്, പോലീസ്, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബൂവിന്റെ നേതൃത്വത്തില്‍ താല്കാലിക കണ്‍ട്രോള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ തുടങ്ങിയവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

Post a Comment
0 Comments