കാസര്‍കോട് (www.evisionnews.co): കടലാക്രമണം അതിരൂക്ഷമായ മംഗല്‍പാടി പഞ്ചായത്തിലെ മുസോടി അദിക്ക കടപ്പുറത്ത് വന്‍ നാശം. കടല്‍ഭിത്തി തകര്‍ത്ത് കടല്‍ കരയെടുത്തു. നിരവധി വീടുകളള്‍ തകര്‍ന്നു. പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് അപകട ഭീഷണിയില്‍ കഴിയുന്നത്. കടലേറ്റമുണ്ടായ പ്രദേശങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. കടലോര വാസികളുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌ന പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ടലോര പ്രദേശവാസികളോട് പറഞ്ഞു.

Post a Comment
0 Comments