Type Here to Get Search Results !

Bottom Ad

ബുര്‍ജുല്‍ അറബിലെ സ്വാതന്ത്ര ദിനാഘോഷവും പ്രളയ ദുരിതാശ്വാസവും വേറിട്ട കാഴ്ചയായി




ദുബൈ (www.evisionnews.co): ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷത്തിന് ദുബൈയിലൊരു വേറിട്ട കാഴ്ചയ്ക്ക് ദുബൈ ബുര്‍ജുല്‍ അറബ് സാക്ഷ്യം വഹിച്ചു. ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇഖ്ബാല്‍ ഹത്ബുറാണ് ലോകത്തിലെ അപൂര്‍വ സെവന്‍ സ്റ്റാര്‍ ഹോട്ടലുകളിലൊന്നായ ദുബൈ ജുമൈറയിലെ ബുര്‍ജുല്‍ അറബ് ഹെലിപ്പാഡില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷം പ്രളയദുരിതാശ്വാസമാക്കി മാറ്റിയത്. ലളിതമായ ചടങ്ങുകള്‍ കൊണ്ട് ഇഖ്ബാല്‍ പ്രളയദുരിതാശ്വാസത്തിലേക്ക് സ്വാതന്ത്രദിനം ചേര്‍ത്ത് വെക്കുകയായിരുന്നു. ആകാശംമുട്ടെ ആഘോഷവും ആശ്വാസവുമായി ഇഖ്ബാലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ്. സ്വാതന്ത്രദിനം കേക്ക് മുറിച്ച് ആലോഷിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുകയും ചെയ്തു. മുനീര്‍. ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad