കാസർകോട് (www.evisionnews.co): ചെമ്മനാട് പി.ഐ.ബി സൗണ്ട്സ് ഉടമ നായന്മാർമൂലയിലെ ബഷീർ നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കാസർകോടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ബഷീർ അസുഖം കാരണം കുറെ കാലം പൊതു രംഗത്ത് നിന്ന് മാറി നിന്നിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് പൊതു രംഗത്ത് സജീവമായിത്തുടങ്ങുമ്പോഴായിരുന്നു മരണം സംഭവിച്ചത്.

Post a Comment
0 Comments