കൊച്ചി: (www.evisionnews.co) കനത്ത മഴയെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി സർവീസ് മുടങ്ങിയ ഷൊർണൂർ-മംഗലാപുരം റൂട്ടിൽ ഇന്നും ട്രെയിനില്ല. ഷൊർണ്ണൂർ വഴി മംഗലാപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ലെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഒറ്റപ്പാലം-പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. രാവിലെ 11 മണിയോട് കൂടി എറണാകുളം ബംഗളൂരു ഇന്റെർ സിറ്റി പാലക്കാട്-കോയമ്പത്തൂർ വഴി സർവീസ് നടത്തും.

Post a Comment
0 Comments