കാഞങ്ങാട്: (www.evisionnews.co) പാലത്തിന് മുകളില്‍ നിന്നും ദമ്പതികൾ സഞ്ചരിച്ച കാര്‍ ഒഴുകിപ്പോയി. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ചായ്യോത്ത് ബസാറിലെ അബ്ദുല്‍ സമദും ഭാര്യ നജ്മുന്നിസയും സഞ്ചരിച്ച കെ.എല്‍ 60 എന്‍ 7973 നമ്പർ ടാറ്റ നെക്സണ്‍ കാറാണ് ഒഴുക്കില്‍പെട്ടത്.
ദമ്പതികളെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയതിനാല്‍ വൻ ദുരന്തമൊഴിവായി. ശക്തമായ കാലവര്‍ഷം കാരണം അരയി പാലം വഴി വാഹന ഗതാഗതം സ്തംഭിച്ചിരുന്നു. ഇതറിയാതെയാണ് വെള്ളമൊഴുകിക്കൊണ്ടിരുന്ന പാലത്തിലൂടെ കാര്‍ മുന്നോട്ടെടുത്തത്. കാര്‍ ഒഴുകുന്നതിനിടെ പാലത്തിന് മുകളിലെ കോണ്‍ക്രീറ്റ് തൂണില്‍ തങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരായ ദമ്പതികളെ യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment
0 Comments