കുമ്പള (www.evisionnews.co): വീട്ടില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍തട്ടി ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുമ്പള ഷേഡിക്കാവ് ശിവ ക്ഷേത്രത്തിന് സമീപത്തെ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ കലാവതി (55)യാണ് മരിച്ചത്. വീടിന് സമീപത്തെ വൈദ്യുതി കമ്പി കഴിഞ്ഞ ദിവസം പൊട്ടിയിരുന്നു. ഇത് എടുത്തുമാറ്റുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നു. മൂന്ന് പെണ്‍മക്കളുടെയും കല്യാണം കഴിഞ്ഞതിന് ശേഷം കലാവതി തനിച്ചാണ് താമസിക്കുന്നത്. ചൈത്ര, കുമാരി, പവിത്ര എന്നിവര്‍ മക്കളാണ്.
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
20:29:00
0
Tags

Post a Comment
0 Comments