Type Here to Get Search Results !

Bottom Ad

വിവാഹമോചന കേസില്‍ അദാലത്ത് കഴിഞ്ഞ് മടങ്ങവെ ഭാര്യാപിതാവിനെ അക്രമിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): വിവാഹമോചന കേസില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ അദാലത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യാപിതാവിനെ അക്രമിച്ചതായി പരാതി. പെരിയയിലെ അപ്പുവിന്റെ മകന്‍ ടി.എം രവിയെ (55)യാണ് മകളുടെ ഭര്‍ത്താവ് ബേഡകത്തെ രതീഷ് (30) കോടതി പരിസരത്ത് വെച്ച് മര്‍ദിച്ചത്. പിന്നീട് ഇതേകുറിച്ച് ചോദിക്കാന്‍ രവിയും സംഘവും രതീഷിന്റെ വീട്ടിലെത്തിയെങ്കിലും രതീഷിനെ കാണാത്തതിനെ തുടര്‍ന്ന് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ജീപ്പ് തടഞ്ഞുനിര്‍ത്തി രതീഷ് രവിയെ കാല്‍മുട്ടിന് കല്ലു കൊണ്ട് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. രവിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രതീഷിനെതിരെ കേസെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad