കണ്ണൂര്‍ (www.evisionnews.co): ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. വത്സന്‍ തില്ലങ്കേരിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കണ്ണൂര്‍ ഇരിട്ടി പ്രഗതി കോളജിലാണ് സംഭവം. വത്സന്‍ തില്ലങ്കേരിയാണ് ഈ സമാന്തര കോളജിന്റെ പ്രിന്‍സിപ്പല്‍. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആകാശാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആകാശിനെ ഇരുട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment
0 Comments