Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചാരണത്തിന് പിന്നില്‍ ബ്ലാക്ക് മെയില്‍ സംഘം: എം.സി ഖമറുദ്ദീനെ സമീപിച്ച് രണ്ടുകോടി ആവശ്യപ്പെട്ടു


NEWS EXCLUSIVE
By News Desk

കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദം പ്രചരിപ്പിച്ചതിന് പിന്നില്‍ കാസര്‍കോട് കേന്ദ്രീകരിച്ച ബ്ലാക്ക് മെയില്‍ സംഘം. നിരവധി ബ്ലാക്ക് മെയില്‍ കേസുകളില്‍ പ്രതിയായ അബ്ദുല്‍ റഹ്്മാന്‍ തെരുവത്താണ് പ്രചാരണത്തിന് പിന്നിലെന്നാണ് വിവരം. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എം.സി ഖമറുദ്ദീന്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ സമൂഹമദ്ധ്യേ അപമാനിക്കുന്ന രീതിയില്‍ വ്യാജ പ്രചാരണം നടന്നത്.

2006ല്‍ തലശ്ശേരിയിലെ ഒരു ജ്വല്ലറി പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീനെ വിവാദത്തിലേക്ക് വലിച്ചിഴക്കാനും കേസില്‍ പ്രതിയാണെന്ന് ചിത്രീകരിക്കാനുമാണ് ശ്രമം നടന്നത്. എസ് ന്യൂസ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് നേരത്തെ നിരവധി ബ്ലാക്ക് മെയില്‍ കേസുകളില്‍ പ്രതിയായ അബ്ദുല്‍ റഹ്്മാന്‍ തെരുവത്താണെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേര്‍ എം.സി ഖമറുദ്ദീനെ സമീപിച്ച് വാര്‍ത്ത നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും രണ്ടുകോടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജില്ലാ ജനറല്‍ സെക്രട്ടറി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തുന്ന അബ്ദുല്‍ റഹ്്മാന്‍ നേരത്തെ ബില്‍ഡിംഗ് അനുമതിയുമായി ബന്ധപ്പെട്ട കേസിലും പ്രതിയായിരുന്നു. തലശ്ശേരിയിലെ ഒരു ജ്വല്ലറി ഇടപാടുമായി ബന്ധപ്പെട്ട് അവിടെയുള്ള രണ്ട് പാര്‍ട്ണര്‍മാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കത്തില്‍പെട്ട ഒരു പാര്‍ട്ണര്‍ എം.സി ഖമറുദ്ദീന്‍ ചെയര്‍മാനായിരുന്ന ജ്വല്ലറിയുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് വ്യാജപ്രചരണം നടത്തിയത്. എന്നാല്‍ മുസ്്‌ലിം ലീഗ് നേതാവിനെതിരെ തലശ്ശേരിയിലോ മറ്റോ ഒരു തരത്തിലുള്ള കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. അതേസമയം വ്യാജപ്രചാരണത്തെ നിയമപരമായി നേരിടാനാണ് നീക്കം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.

Post a Comment

0 Comments

Top Post Ad

Below Post Ad