കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിനു തീ പിടിച്ചു എന്ന് പറഞ്ഞു അര്‍ധ രാത്രി ഫയര്‍ഫോഴ്‌സില്‍ പരാതി നല്‍കി യുവാവ് കബളിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മീനാപ്പിസിലെ വിനു എന്നയാളാണ് കാഞ്ഞങ്ങാട് അഗ്‌നിശമന നിലയത്തിലേക്ക് ഫോണ്‍ വിളിച്ചത്. റോഡരികില്‍ ഞങ്ങള്‍ നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞതോടെ സേന പുറപ്പെട്ടു. പോകുന്ന വഴിയില്‍ വിളിച്ച വ്യക്തിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ആവിക്കര എത്താറായപ്പോള്‍ വീണ്ടും വിളിച്ചപ്പോള്‍ .ഫോണ്‍ സ്വിച്ചോഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മീനാപ്പിസിലെത്തിയ സേന മുഴുവന്‍ കറങ്ങി തിരികെയെത്തി. കബളിപ്പിച്ച ആള്‍ക്കെതിരെ അഗ്‌നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അര്‍ദ്ധരാത്രി ഫയര്‍ഫോഴ്സിനെ വിളിച്ച് പറ്റിച്ചു: യുവാവിനെതിരെ പരാതി
19:29:00
0
Tags

Post a Comment
0 Comments