കാസര്‍കോട് (www.evisionnews.co): സര്‍ക്കാറിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയും കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഷഫീഖ് മൈകുഴി, ഖാദര്‍ ആലൂര്‍, കബീര്‍ മുസ്ലിയാര്‍ നഗര്‍, കബീര്‍ ബാവിക്കര, തഹ്ശീര്‍ പൊവ്വല്‍, റംഷീദ് ബാലനടുകം, അഷ്ഫാദ്, അയ്യൂബ് ഇസത്, കെ.ബി ബാസിത്ത്, അഷ്മില്‍ എ.ബി, അഫ്രീദ്, അല്‍ത്താഫ്, മുബാരിസ്, ഷഫീഖ്, നൗഷാദ്, റാഷിദ് ബാവിക്കര, അസ്ഫത്ത്, ബാസിത് മുണ്ടക്കൈ, സഫ്രാസ് മളിക്കാല്‍, നിസാം, ഷമീല്‍, നിയാദ്, നിയാല്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments