Type Here to Get Search Results !

Bottom Ad

എന്‍.ഐ.എ ബില്ലിനെ എതിര്‍ക്കേണ്ട കാര്യം ലീഗിനില്ലെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍

(www.evisionnews.co):ദേശീയ അന്വേഷണ ഏജന്‍സി ധഎന്‍ ഐ എപ ബില്ലിലെ വ്യവസ്ഥകളെ ലീഗിന് എതിര്‍ക്കേണ്ട കാര്യമില്ലെന്നും എന്നാല്‍ നിരപരാധികളെ ഉപദ്രവിക്കുന്നതിനുള്ള ഉപകരണമാക്കി എന്‍.ഐ.എയെ മാറ്റുന്നതിനെ തങ്ങള്‍ എതിര്‍ത്തിട്ടുണ്ടെന്നും മുസ്ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍.പറഞ്ഞു.



ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ മോദി സര്‍ക്കാര്‍ എന്‍.ഐ.എ ബില്ലിനെ ഉപയോഗിച്ചേക്കുമെന്ന വിമര്‍ശനങ്ങള്‍ ശക്തമായിരിക്കെ മുസ്ലിം ലീഗ് ഈ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇ.ടിയുടെ വിശദീകരണം. ബില്ലിന്റെ കാര്യത്തില്‍ ലീഗിനുള്ള ആശങ്ക തങ്ങള്‍ സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസാരിച്ചതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം അവകാശപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad