കാസര്‍കോട് (www.evisionnews.co): ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയി (രണ്ട്)ലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് കാസര്‍കോട് ജില്ലാ സെഷന്‍ കോടതിയിലേക്ക് മാറ്റി. പ്രതിഭാഗം ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയതോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്)ലെ മുഴുവന്‍ നടപടികളും പൂര്‍ത്തീകരിച്ചത്.
ഇന്നലെ ഒന്നാം പ്രതി സി.പി.എം ക ല്ല്യോട്ട് ലോക്കല്‍ കമ്മിറ്റി അംഗം പിതാംബരന്‍ ഒന്നാം പ്രതിയും രണ്ടാം പ്രതി സജി ജോര്‍ജ്, മുന്നാം പ്രതി സുരേഷ്, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി ശ്രീരാഗ്,ഏഴാം പ്രതി അശ്വിന്‍,എട്ടാം പ്രതി സുബീഷ്, ഒമ്പതാം പ്രതി മുരളി, പത്താം പ്രതി രജ്ഞിത്ത്, പതിനൊന്നാം പ്രതി പ്രദീപ് കുട്ടന്‍ എന്നീ റിമാണ്ടിലുള്ള പ്രതികളും പ്രന്തണ്ടാം പ്രതി ആലക്കോട് മണി, പതിമൂന്നാം പ്രതി സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ഉദുമ സി.പി.എം ഏരിയ സെക്രട്ടറി മണികണ്ഠന്‍ എന്നീ ജാമ്യത്തിലുള്ള പ്രതികളും ഹാജരായി. നടപടി ക്രമപ്രകാരം ഇനി പ്രതികള്‍ക്ക് സമന്‍സ് അയച്ച് ജില്ലാ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവാന്‍ ഉത്തരവുണ്ടായത്.

Post a Comment
0 Comments