Type Here to Get Search Results !

Bottom Ad

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍: കേരളത്തില്‍ ഒരു പവന് 25,920 രൂപ


കേരളം (www.evisionnews.co): സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍. ഇന്ന് പവന് 200 രൂപ കൂടി 25,920 രൂപയായി. ഗ്രാമിന് 3240 രൂപയാണ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25,800 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. കടുക്കുന്ന യു.എസ് ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad