ആലംപാടി (www.evisionnews.co): കെ.എം.സി.സി ജി.സി.സി ആലംപാടി കമ്മിറ്റി അടുത്ത ദിവസങ്ങളില്‍ മരണമടഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങള്‍, മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും നേതാവായിരുന്ന ഏരിയപ്പാടി കവി അബ്ദുല്‍ ഖാദര്‍ പൊയ്യയില്‍, പൊയ്യയില്‍ മുഹമ്മദ്, എരിയപ്പാടി മൊയ്തീന്‍ കുട്ടി, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മുസാ ബി ചെര്‍ക്കളയുടെ ഉമ്മ ബീഫാത്തിമ, യൗവനത്തിലേ വിടവാങ്ങിയ ആലംപാടി എസ്.ടി കബീര്‍ എന്നിവരുടെ പേരില്‍ അനുശോചന യോഗവും പ്രാര്‍ത്ഥന സദസും സംഘടിപ്പിച്ചു.
സത്താര്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിദ്ദ കെ.എം.സി.സി കാസര്‍കോട്് ജില്ലാ ജനറല്‍ സെക്രട്ടറിയും കെ.എം.സി.സി ജിസിസി ആലംപാടി ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്ള ഹറ്റാച്ചി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ്് കാളി അബ്ദുറഹ്മാന്‍, വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞി, കെ.എം.സി.സി നേതാവ് മുനീര്‍ പി. ചെര്‍ക്കളം, കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം ഗോവ അബ്ദുല്ല ഹാജി, ശാഖ ജനറല്‍ സെക്രട്ടറി അമീര്‍ ഖാളി, ട്രഷറര്‍ ഹമീദ് മിഹ്‌റാജ്, എരിയപ്പാടി ശാഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.എ നിസാമുദ്ദീന്‍ പ്രസംഗിച്ചു.
കെ.എം.സി.സി ജി.സി.സി ആലംപാടി ഭാരവാഹികളും പ്രവര്‍ത്തകരുമായ എ.ഐ അബ്ദുല്ല, കാദര്‍ അസീസിയ, മുഹമ്മദ് മിഹ്‌റാജ്, എ. ഹമീദ്, ഉമ്പായി മിഹ്‌റാജ്, കാദര്‍ കാവു, എസ്.ടി അസീസ്, മാമിഞ്ഞി ദത്തുമൂല, കാദര്‍ മാഷ്, മുസ്ലിം ലീഗ് നേതാക്കളായ മളിയില്‍ അബ്ദുല്ലക്കുഞ്ഞി, ഷരീഫ് മദക്കത്തില്‍, മൊയ്തു കേറ്റത്തില്‍ മറ്റു കെഎംസിസി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.യോഗത്തില്‍ മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആലംപാടി മദക്കത്തില്‍ ശരീഫിനെ അനുമോദിച്ചു. എ ബാവ സ്വാഗതവും ഹമീദ് ഗള്‍ഫ് നഗര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments