Type Here to Get Search Results !

Bottom Ad

സീവാജ് -20 അബൂദാബി കെ.എം.സി.സി ഉദുമ മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു


അബുദാബി (www.evisionnews.co): അബുദാബി ഉദുമ മണ്ഡലം കെഎംസിസി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്ന സിവാജ് എന്ന പദ്ധതിക്ക് രൂപംനല്‍കി. പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ നടത്തുന്ന സമൂഹ വിവാഹം സിവാജ് 2020നുള്ള സംഘാടക സമിതി രൂപീകരിച്ചു.

മുഖ്യരക്ഷാധികാരിയായി പികെ അഹമ്മദ്, രക്ഷാധികാരികളായി സി സമീര്‍, പൊവ്വല്‍ അബ്ദുറഹ്മാന്‍, ഹനീഫ പടിഞ്ഞാറ്മൂല, സലാം ആലൂര്‍, എം എം നാസര്‍, അനീസ് മാങ്ങാട്, ചേക്കു അബ്ദുറഹ്മാന്‍ ഹാജി, സുലൈമാന്‍ കാരക്കോട്, ശാഫി സിയാറത്തുങ്കര, സത്താര്‍ കുന്നുംകൈ, മുജീബ് മൊഗ്രാല്‍, എന്‍.എം അബ്ദുല്ല ഹാജി, കെ.കെ സുബൈര്‍, മുഹമ്മദ് ആലംപാടി, അഷ്‌റഫ് ഒളവറ, ഇസ്മായില്‍ ഉദിനൂര്‍ തുടങ്ങിയവരെയും ചെയര്‍മാനായി അഷ്‌റഫ് മൗവലിനെയും ജനറല്‍ കണ്‍വീനറായി അഷ്‌റഫ് കീഴൂരിനെയും വൈസ് ചെയര്‍മാന്മാരായി സഫ്വാന്‍ പരപ്പ, അബ്ദുല്‍ ഖാദര്‍ മുളിയാര്‍, നാസര്‍ കോളിയടുക്കം, അഷ്‌റഫ് പൂച്ചക്കാട്, മജീദ് ചിത്താരി, ഷമീര്‍ കോട്ടിക്കുളം, അഷ്‌റഫ് പോവല്‍, ആബിദ് നാലാംവാതുക്കല്‍, ജോയിന്റ് കണ്‍വീനര്‍മാരായി ഷമീം ബേക്കല്‍, ഷിഹാബ് തങ്ങള്‍ മേല്‍പ്പറമ്പ്, സിദ്ദീഖ് കൊറ്റുമ്പ, ഹാരിസ് പള്ളിക്കര, റൗഫ് ഉദുമ, കബീര്‍ ചെമ്പിരിക്ക, ഉസ്മാന്‍ ബെള്ളിപ്പാടി, റിയാസ് അടൂര്‍ എന്നിവരെയും മീഡിയ വിംഗ് ചെയര്‍മാനായി പി.കെ അഷ്‌റഫിനെയും ജനറല്‍ കണ്‍വീനറായി ഹനീഫ് മാങ്ങാടിനെയും കണ്‍വീനറായി ഇഖ്ബാല്‍ ആലൂരിനേയും തെരെഞ്ഞെടുത്തു 

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് സലാം ആലൂരിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ പി.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്തു, പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ഹനീഫ് പടിഞ്ഞാറ്മൂല, മുജീബ് മൊഗ്രാല്‍ , അഷ്‌റഫ് മവ്വല്‍, അഷ്‌റഫ് കീഴൂര്‍, അസീസ് കീഴൂര്‍ പ്രസംഗിച്ചു, ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍ സ്വാഗതവും സെക്രട്ടറി കെ.എച്ച് അലി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad